യാത്ര

ഉടലുകൾക്കു മാത്രം
മനസ്സിലാകുന്ന
ചലനവേഗങ്ങളുടെ
ഭാഷയിൽ
നമുക്ക്
പ്രണയമെഴുതിത്തുടങ്ങാം

ഉടുപ്പുകളുപേക്ഷിച്ച്,
വാക്കുകളിലൂടെ
നെരിപ്പോടിലെ
ഉരുക്കുന്ന ചൂടിലേക്ക്
കാത്തിരിപ്പിന്റെ
കാലുനീട്ടിയിരിക്കാം.  

നിന്റെയോ എന്റെയോ
രാജ്യങ്ങളുടെ
കൊടിയടയാളങ്ങളില്ലാതെ
ഒരേ മഴയുടെ നനവിൽ,
ഒരൊറ്റ സ്വപ്നത്തിന്റെ
കാഴ്ച്ചയിലേക്കൊരു  
യാത്ര പോകാം.

കണ്ണൂർ സ്വദേശി. 13 വർഷമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്നു. 2018 ൽ മന്ദാരം സാഹിത്യ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം. നീയും ഞാനും അവളും, ഇടം തേടുന്നവൻ, നോവുമരക്കായ്കൾ തുടങ്ങിയ 3 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.