യാത്ര

ഉയർന്നും ചരിഞ്ഞും താണും

ഒരുപട്ടം എന്നപോൽ ജീവിതയാത്ര.

ഓരോരോ ലക്ഷ്യങ്ങൾക്കായുള്ള യാത്രകൾ

ഓടുന്നു തളരുന്നു തട്ടിവീഴുന്നു

വീണ്ടും നിലക്കാത്തയാത്ര.

 

മൃത്യുവിൻ വക്കത്തു എത്തിനിൽക്കുമ്പോഴും

ലക്ഷ്യങ്ങൾ ഒന്നൊന്നായി മുന്നിട്ടുനിൽക്കുന്നു

ഓരോരോ വേഷങ്ങൾ കെട്ടിനടനം ആടീടുന്നു

ഒരു നാടകശാലയിൽ എന്നപോൽനാം.

 

അന്തരാത്മാവിൻ നൊമ്പരം ഒരു ജ്വാലയായി

ചിലനേരം കത്തിപടരുന്നു.

ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാം ഒതുക്കി

പൂവിൻ ദളങ്ങൾ കൊഴിയുന്ന പോൽ.

 

ഒരുനാളും നിലക്കാത്ത സ്വപ്നസാഫല്യങ്ങൾക്കു

നിറമാല ചാർത്തി നാം കൊഴിഞ്ഞിടുന്നു.

വീണ്ടും എങ്ങോട്ടെന്നു ഇല്ലാത്തയാത്ര

അനന്തമാംയാത്ര.

 
 

സാമുഹിക മാധ്യമങ്ങളിൽ കവിതകൾ എഴുതുന്നു . ദുബായിൽ താമസം. തലയോലപ്പറമ്പിൽ സ്വദേശി .