മോഹ വീഞ്ഞുകൾ

ഇതൾ കൊഴിഞ്ഞ ഇന്നലകളേ,
വിരിഞ്ഞ ഇന്നിന്റെ മാറിൽ
നാളെയുടെ മൊട്ടുകൾ
നമുക്കായി വസന്തം കൊണ്ടുവരുമോ.?

ഋതുഭേദങ്ങൾ മാറിമറിയുന്നു,
പകലുകളാരാവിൽ ചാഞ്ഞുറങ്ങുന്നു.
ഉദിക്കുന്നു സൂര്യചന്ദ്രൻമാർ,
ഇടതടവില്ലാതെ രാപ്പകലുകൾ വന്നുപോയി.

പഴയ കിനാവിലെ മുന്തിരിനീരുകൾ
മനസ്സിൻ മൺവീണയിൽ
ശ്രുതിമീട്ടിയ പാട്ടിന്റെ
മോഹ വീഞ്ഞായിമാറുന്നു.

മൗനം കൂടുകൂട്ടിയ
ഏകാന്തതയുടെ ഉന്മാദമായി
മുന്തിരി വീഞ്ഞിൻ ലഹരിയിൽ
മദിക്കുന്നു ഞാനുമെൻ
ജീവനതന്തികളും.

ആലപ്പുഴ, ചേർത്തല സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്നു. 'ചിന്തയുടെ ചിരാതുകൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിൽ സജീവം