മീസാൻ കല്ലുകൾ

എന്റെ ജീവനായി കുറിച്ച  
ഓർമ്മപ്പെടുത്തലുകളാണ്
അക്കങ്ങൾ പതിച്ചയൊരാ മീസാൻ കല്ല്.

മൈലാഞ്ചി കാടിനുള്ളിൽ
എന്റെ എത്ര എത്ര സുന്ദര
സ്വപ്നങ്ങളാണ് പാതിയിൽ
മൃതിയടഞ്ഞു പോയത് !

ഞാനും നീയും ജീവിതവും
ഇതുപോലൊരു മീസാൻ കല്ലിലെ
അടയാളങ്ങൾ മാത്രമായിമാറും.

അറ്റമില്ലാത്ത മോഹങ്ങൾ
അർത്ഥമില്ലാതെ അവിടെയാ
അറകളിൽ വീണു
അന്ത്യവിശ്രമം കൊള്ളും.

കല്ലുകൾക്കിടയിലൊരു
കല്ലിൽ അടയാളമാവും മുമ്പ്
കോറിയിട്ടൊരു ജീവിതനന്മകൾ
കല്പാന്തകാലത്തോളം പടരട്ടേ.

ഇഹത്തിലും പരത്തിലും
പ്രകാശ പൂർണ്ണമാകുവാൻ
അടയാളപ്പെടുത്തണം
എൻ ജന്മം 

ആലപ്പുഴ, ചേർത്തല സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്നു. 'ചിന്തയുടെ ചിരാതുകൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിൽ സജീവം