ആകാശത്തിൻ കൈവരമ്പിൽ
പിടിച്ച് നിൽക്കാൻ കഴിയാതെ
മഴ തുള്ളികൾ ഓരോന്നായ്
ഭൂമിയിൽ തൊടുന്നു.
പറന്നലഞ്ഞ പറവകൾ
പേടിച്ച് കൂട് തേടുന്നു.
അമ്മ രാവിലെ കുതിർത്ത
തുണിയെടുക്കാൻ ഓടുന്നു.
കാറ്റിൽ ജനാലവിരി മെല്ലെ
വഴി മാറി നിന്നു.
നിലത്ത് വീഴുന്നതും മഴതുള്ളികൾ
ചിന്നി ചിതറുന്നു.
അങ്ങ് ദൂരെ കുട്ടികൾ
ആടി തിമർക്കുന്നു.
റോഡുകൾ നിശ്ചലമായ്
വാഹനങ്ങളുടെ ആരവങ്ങളായ്.
വീണ്ടും ഒരു കാറ്റിൽ
ജനാലവിരി കാഴ്ച മറച്ചു.
മനസ്സ് തളരാത്ത എന്നിലെ
മോഹങ്ങളെ നടു തളർത്തിയിട്ടിരിക്കുന്നു.