
വിണ്ണിലോ വിരിയുന്ന വർണ്ണപുഷ്പം
സപ്തവർണ്ണത്താലലംകൃതമേ
എത്രയോ ഹൃദ്യമാണങ്ങു കാൺകിൽ
ചിത്തത്തിനാനന്ദമേറിടുന്നു
വില്ലു പോലാകൃതിയാണങ്ങനെ
വിണ്ണവർ തന്നുടെയായുധമോ
ഊഞ്ഞാലുകെട്ടിയൊന്നാടീടുവാൻ.
വാനമിന്നങ്ങു മഴവില്ലിനാൽ
എത്ര മനോഹരമായങ്ങനെ
എത്തീടുകില്ല ധരണിയിതിൽ
വർണ്ണ പ്രപഞ്ചമോ തീർത്തങ്ങനെ
വന്നുദിക്കുന്നു വനവീഥിയതിൽ
മഴയങ്ങു വെയിലുമങ്ങൊന്നിക്കവേ.
മാനത്തു വിരിയുന്ന വിസ്മയമേ
മറയാതിരിക്കുമോ നീയെന്നുമേ
മണ്ണിതിൽ നിന്നങ്ങു നോക്കീടവേ
തെളിമയോടേഴുനിറച്ചാർത്തിനാൽ
തെളിയട്ടെ ജീവിതം നീയെന്നപോൽ
