മഴ വന്നാല്‍
കൂട്ടുകാര്‍
ജീവനറ്റവരുടെ
പാദരക്ഷകളിഞ്ഞ്‌്
വീടുകളില്‍
ബന്ദികളായി മാറും…
നഗരകവാടങ്ങളില്‍
വിലക്കുകള്‍
സ്വതന്ത്രമാകും…
തൂണുകളോരോന്നും
അവശിഷ്ടങ്ങളവരുടെ
വായ് നിറക്കും..
നിശ്ചലമായ
ആ ശരീരങ്ങള്‍
ഞങ്ങള്‍
മറവ് ചെയ്‌തിരിക്കുന്നത്
നിലവറകളിലാകുന്നു,
പ്രതികാരദിനം വരെ മാത്രം..
വെടിമരുന്ന് പെട്ടികളും
പൂര്‍വ്വിക രോഷത്തിനും
താഴെയവര്‍ അന്തിയുറങ്ങുന്നു.
മഴ തുടര്‍ന്നാല്‍
പ്രതികാര ദിനം
ഒരു തവണ കൂടി
മാറ്റി വെക്കുന്നതാണ്.
മഴയൊരു പാതകമാണ്.
കനവുകള്‍ കത്തിവെക്കുന്ന
അപായം….
മഴ ഇനിയും തുടര്‍ന്നാല്‍
നിരത്തുകളില്‍
എന്റെ രക്തം
ശുദ്ധീകരിക്കും.