വെയിൽ വിയർക്കുന്ന
പകലുകളിൽ
തളർന്ന ചിറകുകളാൽ
ദുഃഖിച്ചൊരു ദേഹം
കൂടണയുന്നു .
കറുത്തിരുണ്ട
മേഘം പോലെ
അതിനുള്ളകം
പുകഞ്ഞു ചുരുളുന്നു.
കാട്ടുവണ്ടുകളുടെ
മൂളലുകൾ
അവിടം നിറയുന്നു.
സ്വപ്നങ്ങളുടെ
കാഴ്ച്ചകളിൽ നിന്നും
മറയാനാവാതെ
മോഹം ചത്ത
കണ്ണുകൾ
തുറിച്ചു നോക്കുന്നു.
നനവു വറ്റിയ
ചുണ്ടുകളിൽ
ഒരു കൂട്ടം
നിലവിളികൾ
മരവിച്ചുറയുന്നു.
അല്പം മാറി,
നെയ്തു വെച്ചൊരു
വലയുമായി
ചിലന്തികൾ
കാത്തിരിക്കുന്നു.