മരണം

മരണം
പകൽ കിനാവുകൾ
എന്നിൽ നിന്നകന്നു.
നീറും മിഴികൾ
ഓരോ കഥകൾ
പറഞ്ഞു.

നിശബ്ദമായ
അന്തരീക്ഷം
നിറഞ്ഞ മിഴികളാൽ
പുഴയരികിലെ
തോണി പോലെ
ഒരു കയർ പിടിയിൽ
ആടിയുലഞ്ഞു.

ഇരുട്ടിന്റെ മറവിൽ
തണുത്ത കാറ്റിൻ
മൊഴിയാൽ
മരണത്തെ മുഖാമുഖം .
നീറിയ ഹ്യദയത്തിനറകളിൽ
ഭാരം പേറുമ്പോൾ
ഒരു മഴവില്ലായ് തീരാൻ
ഇനി അവളില്ല.

വയനാട് ജില്ലയിലെ ചെന്നലോട് സ്വദേശിയാണ്. ഭാഷാസ്നേഹി, എഴുത്ത് ഇഷ്ടപ്പെടുന്നു.