ഒടുക്കമെന്ന് മുദ്രവെക്കുമ്പോഴും
പുതുതായെത്ര നാമങ്ങളും
വിശേഷണങ്ങളുമാണ്
പിറന്നുവീഴുന്നത്.
രാത്രികൾ പുലരികൾക്ക്
വഴിമാറുന്നപോലെ.
ചില ഇറങ്ങിപ്പോക്കുകൾ
വേദനയാൽ യാത്രയാക്കുമ്പോഴും
അനാഥനും വിധവയും
പിറന്നുകൊണ്ടേയിരിക്കുന്നു.
പ്രദോഷം കൊഴിച്ചിട്ടതിൽനിന്നും
പ്രഭാതം മുളപ്പിക്കുന്ന പോലെ.
ഭാഷയില്ലെന്നാരോപിച്ചപ്പോഴും
മൗനമായി മൊഴിയുന്നതെല്ലാം
തലയാട്ടി ശരിവെക്കുന്നു.
അന്തമായ നിദ്രയിലും തൊട്ടുണർത്തുമ്പോൾ
പതിയെ വിളികേൾക്കുന്നു.
വിലപിക്കേണ്ടതില്ല..
പിടക്കുന്ന ജീവനുകളെല്ലാം
ബാക്കി വെക്കുന്നത് പുതിയ ഇടങ്ങളാണ്.
വീണ്ടെടുക്കാനാവില്ലെന്നുറച്ച
ചില നഷ്ടങ്ങൾക്കുള്ള
ഇരട്ടലാഭം…!