ഭൂപടം

വിയർപ്പുകൊണ്ട്
അതിരുകളില്ലാത്ത
ഒരു ഭൂപടം വരക്കണം

കരയും കടലും
നിറങ്ങളാൽ
അടയാളപ്പെടുത്താത്തത്

ഭരിക്കുന്നവനോ
ഭരിക്കപ്പെടുന്നവനോ
ഇല്ലാത്തത്

ആകാശവും ഭൂമിയും
കരിങ്കണ്ണുകളുടെ
നിഴൽ വീഴാത്തത്

ഉറ്റി വീഴുന്ന
വിയർപ്പുകൾ
കൊച്ചരുവികളാണം

തുള്ളികൾ
ഒന്നായി
പുഴകളാകണം

പുഴയൊരു
സമുദ്രത്തിൽ
ഒത്തുചേരണം

അവിടെ
മീനുകൾ
കണ്ണടച്ചുറങ്ങും
ഇര ഭയമില്ലാതെ.

കണ്ണൂർ മയ്യിൽ വേളം സ്വദേശി. ഐ ടി പ്രൊഫഷണൽ. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു