കടലിരമ്പുന്ന കാതടപ്പിക്കുന്ന
ശബ്ദമെന്റെ കാതിൽ പ്രതിധ്വനിക്കെ
കലി തുള്ളി അടുക്കുന്ന
കറുത്ത രാത്രിയിലെ കടലിന്റെ ഗർജനം,
എനിക്കു ഭയമാണ്.
അരികിലണയുന്ന കാലന്റെ കണ്ണിലെ
കനലെരിയുന്ന കൊലച്ചിരി പോലെ
അരിയെ പുഞ്ചിരിച്ചു
നിൽക്കുമാ ശത്രുവിന്റെ
ഉള്ളിലെ പകയുടെ വാൾമുന പോലെ
അന്ധകാര നിബിഢമാഘോര
വനാന്തരങ്ങളിലൂടെ
അന്ധതയുടെ തിമിരം ബാധിച്ച കണ്ണുകളിൽ,
ഇരുളിന്റെ വൽക്കലം വാരി പുതച്ചു
തനിയെ നടക്കുമ്പോൾ
മുളം കാടിന്റെ ചൂളംവിളികളുച്ചത്തിൽ
കാതിൽ പതിക്കെ..
ഭയമാണെനിക്കു…
ഭയമാണെനിക്കെന്നും.