ബുദ്ധൻ ചെകുത്താന്റെ
വീട്ടിലേക്ക് പോകുകയായിരുന്നു
വഴിയിൽ ദൈവത്തെ കണ്ടുമുട്ടി
ദൈവം ബോധഗയയിലെ
അരയാൽ അന്വഷിച്ചു പോകുകയായിരുന്നു
ബുധന്റെ യാത്രോദ്ദേശ്യം
ദൈവം തിരിച്ചറിഞ്ഞു
ദൈവത്തിന്റെ മുന്നിൽ
ബുദ്ധൻ തലകുനിച്ചു നിന്ന്
ദൈവം ചോദിക്കാതെ തന്നെ
ബുദ്ധൻ പറഞ്ഞു :
ചെകുത്താനൊരു ദേവാലയം
പണിയണം
ദൈവം കോപിച്ചു പറഞ്ഞു
ദേവാലയങ്ങൾ ദൈവത്തിനുള്ളതാണ്
ബുദ്ധൻ വീണ്ടും തല കുനിച്ചു
ജീവിതത്തിലെ സർവ്വവും ത്യജിച്ച നീയോ
ചെകുത്താനു വേണ്ടി പള്ളി പണിയുന്നത്
ദൈവം അസ്വസ്തനായി
എന്റെ ജീവിതം ആരെയും ഒന്നും
പഠിപ്പിച്ചില്ല പ്രഭോ..
ബുദ്ധൻ പറഞ്ഞു
എനിക്കും ജീവിക്കണം
യശോധരയും മക്കളുമൊത്തു
സിദ്ധാർത്ഥനായി
ദൈവം ബുദ്ധന്റെ മുന്നിൽ തലകുനിച്ചു.
ബുദ്ധൻ ചെകുത്താനെ കണ്ട്
ചെകുത്താനു പള്ളി പണിതു
ഇപ്പോൾ അതിന്റെ നടത്തിപ്പാണ്
ലുമ്പിനിയിൽ ഭാര്യയും മക്കളുമൊത്തു
സിദ്ധാർത്ഥനായി ജീവിക്കുന്നു.
ദൈവം അരയാൽ ചോട്ടിൽ
ഇരിക്കുന്നുണ്ട്.