പോയട്രി സ്റ്റുഡിയോ

പേപ്പറും പേനയും
മാറ്റിവച്ചൂ സ്വസ്ഥം
പെട്ടെന്നൊരു
കുട്ടിവന്നു മുന്നില്‍

കവിതയോരെണ്ണമെന്നെ-
ക്കുറിച്ചെഴുതാമോ?
പേരെന്തെന്ന് ചോദിക്കേ,
പേരൊന്നുമില്ല,
കവിതയെന്നെകുറിച്ചാവണം
അത്രമാത്രം!

അവളെഴുന്നേറ്റ് പറന്നുപോയി,
കടലാസെടുത്തപ്പോള്‍
അതിലൊരു കവിത
മഷിയുണങ്ങാതെ കിടന്നു
ഒരു നീളന്‍ തൂവലും!

എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ജനിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കേബിള്‍ ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു.നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റിന്റെ സാഹിത്യ പുരസ്‌കാരം, സംസ്‌കാര സാഹിതി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരം 'ബാംസുരി. 'അകബറോവ്‌സ്‌കി'ആണ് അവസാനമായി പുറത്തിറങ്ങിയ കവിതാസമാഹാരം. 'പല പല വെട്ടങ്ങള്‍' എന്ന കവിതാ സമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'ഇലകള്‍ തൊട്ട് കാടിനെ വായിക്കുന്നു' എന്ന പേരില്‍ 2022-ല്‍ കാടനുഭവങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.