പെണ്ണൊരുത്തി

ആണിനോളമില്ലാതെ
“വെറും’ പെണ്ണിനോളവുമല്ലാതെ
ആർത്തിരമ്പുന്ന മഴമേഘങ്ങളുടെ ആകാശം….!

അപരന്റെ മനക്കോട്ടയിൽ നിന്നുൽഭവിക്കുന്ന
ബഹുവിധച്ചുഴികളുടെ വക്കിൽ
കൊളുത്തിപ്പിടിക്കാതെ
അതി മനോഹരമായി ഒഴുകുന്ന പുഴ…!

ഉടലാഴങ്ങളുടെ ഉൾപ്പുളകങ്ങൾക്കപ്പുറം
ഉൾക്കരുത്തിന്റെ കരിങ്കൽമഷിത്തൂവലാൽ
ചാലിച്ചെഴുതിയ
പ്രത്യാശയുടെ മഴവില്ല്…!

കെട്ടുപിണഞ്ഞ
വൈകാരികതകളുടെ തീക്കനൽ
കൂട്ടിയും കിഴിച്ചും ഊതിക്കാച്ചിയെടുക്കുന്ന
ഭാവമിശ്രണത്തിന്റെ സുവർണ്ണഭൂമിക….!!

പാരതന്ത്ര്യത്തിന്റെ യുദ്ധമുഖത്ത്
പകൽക്കിനാവ് റദ്ദ് ചെയ്ത്
പനിനീർപ്പൂവസന്തം തീർത്ത
സ്നേഹക്കടൽ…!!

പെണ്ണൊരുത്തി…

നിലമ്പൂരാണ് വീട്. യു.പി.സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു