ഇനി കാണുമ്പോൾ
ഇതുവരേയു०
ചോദിക്കാതെ
ബാക്കിവച്ച ചിലതുണ്ട്
നിന്നോട്.
എത്രയായിട്ടു०
ഓർമ്മകളുടെ
ആഴത്തിൽ നിന്ന്
മുങ്ങിയെടുക്കാനോ
അടുക്കുകൾക്കിടയിൽ നിന്നത്
കണ്ടെടുക്കാനോ
ഇതുവരേയു०
തരപ്പെട്ടിട്ടില്ല.
എങ്കിലു०
ഒരു കൊള്ളിമീൻ പോലെ
വന്നുപോകുമ്പോൾ
പറയുവാനാകുമോ
നിന്നിലേയ്ക്കെത്ര
ദൂരമാണിന്ന്
കാത്തുവയ്ക്കാൻ
കഴിയില്ലത്
മറവിയുടെ
ചിതലരിയ്ക്കാത്തൊരിടമേയില്ലല്ലോ
കാറ്റിൻ
കൈകളിൽ
കൊടുത്തുവിട്ടാലതു
കളഞ്ഞുപോയാലോ
മേഘമത്
മഴയിൽ
കുതിർത്താലോ…
വരുവതെങ്ങനെ
വഴിയറിയാതെ ഞാൻ..
വരികിലു०
നീയെന്നെയറിയായ്കിൽ…!