വേദന തോന്നാറുണ്ട്
കാടുകയറിയ
അയ്യപ്പന്റെ വിരഹ കവിതകൾ
അസ്ഥിമാടത്തിൽനിന്ന് ഓരിയിടുമ്പോൾ .
കേൾക്കാറുണ്ട്
വാക്കുകൾ കൊണ്ട് മൂടിപ്പോയ
പ്രണയത്തിന്റെ ശവക്കല്ലറകളുടെ
സ്ലാബുകൾ പതിയെ അനങ്ങുന്നത്.
നമുക്ക് മാത്രം മണക്കുന്ന
നിശാഗന്ധികൾ.
രവി , സാറാമ്മ
നിശാഗന്ധിയും മൂക്കും പോലെ .
ആഗ്രഹിക്കാറുണ്ട്
ആഴങ്ങളിൽ നിന്ന് പൊങ്ങിവരുന്ന
ഇലക്ട്രിക്ക് മൽസ്യം പോലെ
മാരക വിഷത്തിന്റെ പ്രകാശം .
ഒറ്റനോട്ടത്തിൽ
ശവക്കോട്ടയിൽ
ഒരു നിശാഗന്ധി നട്ടു
അതിന്റെ പൂക്കൾ വീണു വീണു
മരിച്ചു പോയ പല ഗന്ധങ്ങളും
സുഗന്ധമുള്ളതായി .