നിലാവിന്റെ പ്രണയം

നിശയെ സ്നേഹിച്ച
ചന്ദ്രികയോട്
നക്ഷത്ര ജാലങ്ങൾ
ചോദിച്ചു..,
ക്ഷണനേരത്താൽ
വിട്ടകലുന്നൊരീ
വിഹായസ്സിനെ നീ
ഇത്രമേൽ
പ്രണയിക്കുന്നതെന്തിനെന്ന്..

സുസ്മേര വദനയായവൾ
ചൊല്ലി..;
ഞാനെന്ന നിലാവ-
വനിലലിഞ്ഞു
ചെരുമ്പോഴാണ്
പുലരിയായുണരുന്നതെന്ന്.

അതിരുകൾ തേടാത്ത
പ്രണയത്തില-
ലിഞ്ഞു കഴിഞ്ഞെൻ
പ്രാണൻ ..

ഇരുട്ടിലവനോടിയണ-
യുന്നതും
എന്നിലേക്കാണ്.
ഞാൻ
അവനിലേക്കും.

പ്രണയലഹരി
എന്നെ
മത്തുപിടിപ്പിക്കാറുണ്ട്.
നഗ്നമാം
ഹൃദയങ്ങൾ
കോർത്തിണക്കി
ഒന്നലിഞ്ഞു ചേരാറുണ്ട്..

എന്നിലെ
പ്രണയലഹരി
ഒരു നിലാമഴയായി
പെയ്തിറങ്ങാറുണ്ട്..
ഇണക്കിളികളിലെ
പ്രണയത്തെ
തൊട്ടുണർത്താൻ.. !

പ്രണയാർദ്രമാം
ഹൃദയങ്ങൾക്കും
ചുടുചുംബനങ്ങൾക്കും
ഞാൻഎന്നും മൂകസാക്ഷി.

ഞാനിന്നു നിലാവുള്ള രാത്രി

കോഴിക്കോട് സ്വദേശിനി. ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും കഥയും കവിതയും എഴുതാറുണ്ട്. സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നു.