
സ്വപ്നങ്ങളൊരുപാട് നെയ്തു കൂട്ടി
അവർ ജീവിത യാത്രയിൽ കുന്നു പോലെ
തോളിൽ കയറ്റിയും നെഞ്ചിൽ കിടത്തിയും
ഹൃദയാന്തരങ്ങളിൽ കാത്തതാണ്.
അന്ന്, അച്ഛനും അമ്മയും എന്റെയെന്നും
ഇന്ന്, നിന്റെയുമാണെന്ന് ചൊല്ലിടുന്നു
മാതാപിതാക്കളെ ലേലം വിളിക്കുന്ന
തർക്കവിതർക്കങ്ങളാണ് തമ്മിൽ.
ഹൃദയാന്തരങ്ങളിൽ മോഹമുണ്ടേറെയും
സ്നേഹ വായ്പോടൊന്നു കെട്ടി പുണരുവാൻ
നേരമില്ലൊട്ടുമേ നേരിട്ട് നോക്കുവാൻ
ആകെ തിരക്കുള്ള ജീവിതത്തിൽ.
പണമുണ്ട് പവറുണ്ട് പത്രാസുമുണ്ടേറെ
വൃദ്ധ സധനത്തിലാക്കിടുവാൻ
ആഘോഷ വേളയിൽ പോലുമാനെഞ്ചിലെ
നൊമ്പരം കാണാത്ത പൊന്നു മക്കൾ.
കൊഞ്ചിച്ചു ലാളിച്ചു തീർത്തതാണാ
മക്കളോടുത്തുള്ള നല്ല കാലം
സ്വപ്നങ്ങൾ മണ്ണിട്ട് മൂടിയാ ജന്മങ്ങൾ
വൃദ്ധ സദനത്തിൻ നാലുകെട്ടിൽ.
