
സമയം തെറ്റി കൂവിയ
കോഴിക്കിന്നരിയില്ലെന്നു പറഞ്ഞു
ഉമ്മമ്മ ഉമ്മറത്തു വഴക്കിലാണ്
സൂര്യനുണർന്നപ്പോഴേക്കും
ഉപ്പൂപ്പാന്റെ പിരാക്ക്
പുതപ്പിനുള്ളിലേക്ക്
ഊന്നു കയറിക്കാണണം ;
കാരണം, വലിപ്പ ജെൻ ‘സി’
അല്ലെല്ലോ…
വല്ലിപ്പാക്ക് പിറകിൽ
മോഡേൺ വേൾഡിലെ
രാത്രി പകലായും
പകൽ രാത്രിയായും
നിന്ന് തേങ്ങിക്കരയുന്നു…
കടം പറഞ്ഞു പണിത
ഇരുനില വീട്ടിൽ
പി.ജിക്കാരി ഉമ്മ
ചായയിൽ ചാടി
ചുവന്ന് തിളക്കുന്നു…
നാട്ടുകാരെ തിന്നുകൊണ്ട്
ചായ ഊതികുടിക്കുന്ന
കരിമ്പനടിച്ച കോളാമ്പിയും
കാലൻ കുടയും
പുസ്തകമില്ലാത്ത
ബാഗുമായി എത്തി!
കുട്ടികൾ..
ക്ലാസ്സുൽഘാടനത്തിന്
മുന്നിലിരുന്ന ബെഞ്ച്
ഇരുണ്ടതിൽ പിന്നെ
പിന്നിലേക്കെത്തി,
ഒരിടത്ത് കുറ്റിയും പറിച്ച്
ഒരു കൂട്ടം വീട് തകർത്തിടുന്നു
അപ്പുറം പുനർനിർമ്മാണത്തിന്
സംഘം കൂടുന്നു ചിലർ…
മുറ്റത്തിറങ്ങിയപ്പൊ
രാഷ്ട്രീയം പോറ്റി പോന്ന
ചില കുടുംബങ്ങൾ !
പേരു മാറി വന്ന
പദ്ധതികൾ മന്ത്രിമാരുടെ
കീശ നിറക്കുന്നു…
വോട്ടിനു പകരം
ഭിഷഗ്വരന്മാർ…
മാലാഖമാർ…
നോട്ട് ബാങ്കാകുന്നു…,
പെണ്ണ് കാണാൻ പോയി
മടുത്തമ്മാവനിപ്പോ
മെറ്റയുമായി
പ്രണയത്താലാണത്രെ!,
പകലിരമ്പിയപ്പോഴേക്കും
ഒരു സമൂഹം മുഴുവൻ
കിടന്നുറങ്ങുന്നുണ്ട്
മറ്റൊരു കൂട്ടം മതിൽ
കയറി വൈഫൈ തിരയുന്നു…!









