നാല് സമയങ്ങൾ

ഉടുതുണി മാറാത്ത ചക്രവാളമേ
നിന്നിൽ പറ്റിയ ആകാശത്തിൻ്റെ മണങ്ങളിൽ
ഞങ്ങളുടെ ആയുസിൻ്റെ
അടരുകളുണ്ടോ !

കിണറ്റ് വെള്ളത്തിലേക്ക് അടർന്ന ഇലയേ
നീ പാറി വീണപ്പോൾ ജലത്തിൽ തൊട്ട
നിശബ്ദതയാണോ
ദൈവം!

കണ്ടിട്ടും തീരാത്ത വഴികളുടെ തുടക്കമേ
നിൻ്റെ പുറകിലെ കൃഷ്ണമണികളിലോ
അറിയാച്ചരിത്രങ്ങളുറങ്ങുന്നത്?

ഒന്നിൻ്റെ പല സമയങ്ങളിൽ  
പലരിണചേരുമ്പോഴുള്ള ആ ഒരിതേ
വിവസ്ത്രമാകുന്ന നിമിഷത്തിലേക്ക്
പിച്ചവച്ച് വരുന്ന
അകലങ്ങളിലെ നിങ്ങളോ ഞങ്ങളും!

ചേർത്തല തൈക്കാട്ടുശേരി സ്വദേശി. വിവിധ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. സംഗീത സംവിധായകൻ കൂടെയാണ്.