നശിപ്പിക്കപ്പെട്ട നഗരം

നശിപ്പിക്കപ്പെട്ട നഗരം
ഭൂപടത്തിൽ കാണില്ല.
അവിടെ മനുഷ്യർ
ജീവിച്ചിരുന്നുവെന്ന്
ചരിത്രത്തിൽ കാണും.
നിസ്സഹായരായ മനുഷ്യർ
നിസ്സംഗരായ മനുഷ്യർ.
അവർ എന്തു ചോദ്യങ്ങളായിരിക്കും
ചോദിച്ചിരിക്കുക ?
അവർ ആരെയായിരിക്കും
പ്രണയിച്ചിരുന്നത്?
അവർ ആർക്കു വേണ്ടിയാണ്
മരിച്ചത്?

തിരുവനന്തപുരം ജില്ലയിൽ പള്ളിപ്പുറം സ്വദേശി. വിവിധ റിസേർച്ച് ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം നിലമേൽ കോളേജിൽ ഗവേഷണവിദ്യാർത്ഥി.