നീയും, ഞാനും
തുടരുന്ന യുദ്ധം
സ്നേഹമില്ലായ്മയുടെ
പേരിലെന്ന്
ആരാണാദ്യം
പറഞ്ഞത് ?
കണ്ടുമുട്ടിയ നാളിലെ
സ്നേഹ ചിഹ്നങ്ങളില്‍
അലിഞ്ഞൊഴുകുമ്പോള്‍
നമ്മളൊരു യുദ്ധകരാറി-
ലേര്‍പ്പെടുമെന്നൊരു
സൂചനപോലും
തെളിഞ്ഞിരുന്നില്ല
ആ സ്നേഹതീവ്രതയെ
കടലാസുതോണിയോടുപമിക്കുമ്പോള്‍
അഗാധമായൊരു ചുഴിയില്‍പ്പെട്ട്
നമ്മളിരുവരും നേര്‍ക്കുനേര്‍
കാണാതായിരിക്കുന്നു
യുദ്ധം
വീടിനകത്തളങ്ങളെ
ഭേദിച്ച് പായുമ്പോള്‍
കണ്ണുകളിറുക്കി
ചിരിച്ചു ചിലര്‍
ഈ യുദ്ധമിനി
അതിര്‍ത്തികള്‍ താണ്ടി
പരക്കുമ്പോള്‍
നമ്മളിരുവരെ പോലെ
പലരുമതില്‍പ്പെടുന്നു
വാക്ക്പോരുകളും
യുദ്ധമുറകളും
തളര്‍ത്തുമ്പോള്‍
സമാധാന കരാറിലേര്‍പ്പെടാന്‍
ചില നിബന്ധനകളെ കൂട്ടുപിടിക്കുന്നു
ഇരുവരും പരസ്പരമുരിയാടാതെ
നിശ്ബ്ദതയോടെ
കരാറിലേക്ക്
ഒപ്പുചാര്‍ത്തുന്നു
യുദ്ധാനന്തരം
ചില ശരികള്‍ക്കുവേണ്ടി
നാമിരുവരും
ആത്മനിന്ദയോടെ…,
മനസ്സില്‍ തുടരുന്ന
യുദ്ധത്തോടെ….,
ചിരിക്കും.