മൗനം
പുതച്ചുറങ്ങുന്ന
മഹാമേരു.
ആകാശം തൊട്ടിട്ടും
വികാരങ്ങളില്ലാതെ.
അടിവേരുകൾ
കടൽതൊട്ട
കന്നിമരം
പശിമയറിയാതെ
വിളറിപ്പോയത്
ആൾക്കൂട്ടനടുവിൽ
ഒരൊറ്റയാൻ
ആരാലും
തിരിച്ചറിയാതെ
പകച്ചു പോയത്
കടലാസ്സുതോണികളിൽ
ഒളിപ്പിച്ചുവെച്ച
കവിതകൾ
കണ്ണുടക്കാത്ത
കാമനകൾ
ബാക്കിയായ
ചുളുങ്ങിപ്പോയ
അലൂമിനിയപ്പാത്രങ്ങൾ
ഉപ്പരിച്ച്
വിശപ്പടക്കിയത്
വിൽപ്പത്രം
ചിതലെടുത്തവരുടെ
സമ്പാദ്യങ്ങൾ
രേഖകളില്ലാത്ത
തിരുശേഷിപ്പുകളാണ്.