മൊബൈലിന്റെ സ്ക്രീനിൽ
ആർക്കൊക്കെയോ കൂടി
പങ്കുവയ്ക്കപ്പെടുന്ന നീ
മൊബൽ ബ്രൈറ്റ്നസിൽ
അരണ്ടു തെളിയുന്ന നിന്നുടൽ
ഞാനിവിടെയില്ല
നീ കരുതും പോലെ
ഞാനിവിടെയില്ല
നീയും നിന്റെ പഴയ കാമുകനും
കാമം കൊണ്ടാടിയ
സർവകലാശാലയുടെ വെളിമ്പറമ്പിലാണു ഞാൻ
വാസ്തവത്തിൽ
ഒരു ഒളിഞ്ഞുനോട്ടക്കാരൻ
നിന്നുടൽ ഒരുപാധി
നടുവിൽ
‘വെറും’ ചേർക്കാത്തവണ്ണം ഒരുപാധി.