എന്റെ ചിന്തകളെ
പഴയ പോലെ ഞാൻ അഴിച്ചു വിടാറില്ല.
കയററ്റ പശുവിനെപ്പോലെ
അവ കേറി എല്ലാം നശിപ്പിക്കും
വേണ്ടിടത്തും
വേണ്ടാത്തിടത്തും.
നഷ്ടങ്ങളുടെ
കണക്കുപുസ്തകം ഇപ്പോൾ
പഴയപടി കെട്ടഴിക്കാറില്ല
കൂടിയാലും കിഴിച്ചാലും
ഒരിക്കലും ടാലിയാവില്ല.
ബന്ധങ്ങളുടെ
പഴയ പ്രമാണങ്ങളും
ഞാൻ ചികഞ്ഞു നോക്കാറില്ല
കായബലമുള്ള
ഹൃദയത്തിൽ
എല്ലാം തരളിതം.
വരുന്ന മാർഗങ്ങൾ
കഴിഞ്ഞ തടസങ്ങൾ
എല്ലാം പഠിപ്പിക്കുന്നു
എല്ലാം ഓർമപ്പെടുത്തുന്നു.
ഇതൊന്നും
തനിയാവർത്തനമാകാതിരിക്കാൻ
തപസ്സു ചെയ്യുന്നു.
ഒന്ന് ഒന്നിന്
മറുമരുന്നാകുമോ?