തന്മയം

കറുത്തുനീണ്ട
കഴുത്തിനൊപ്പം
കറുത്ത മുഖത്തെ
വെളുമ്പൻ കവിളും
കുണുക്കി,
നിരത്ത്‌ മുറിച്ചുകടന്നൊരു
തവിട്ടുവാത്ത
കരിനീലക്കീൽപ്പരപ്പിനൊത്ത
നടുക്ക് മലർന്നങ്ങു
കിടന്നൊരൊറ്റച്ചെരുപ്പ്
നിരത്തോരം നിരക്കി.
ഒറ്റയിണ ശീലിച്ചി,ണയെ
പിരിഞ്ഞുപോയ്,
ഒറ്റതിരിഞ്ഞിരുപേരവർ.

കൊല്ലം ശാസ്‌താംകോട്ട സ്വദേശിനി. ഇപ്പോൾ യു.എസിലുള്ള മാസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂൾ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റാണ്.