
ആണ്ടറിഞ്ഞിറങ്ങിയവരൊക്കെ
തങ്ങളട്‌ത്തെത്തി
സലാം പറഞ്ഞു മടങ്ങി,
നേർച്ച കഴിഞ്ഞ്
കാക്ക വരെ വിഹിതം
വാങ്ങിക്കഴിഞ്ഞു,
“മമ്പുറം കണ്ടോരാരും
മുട്ടായി വാങ്ങാൻ
മറക്കരുത്”
BBA എടുക്കാത്ത
കച്ചോടക്കാരൻ
പരക്കെ പറയുന്നു…,
തലയിൽ തേച്ച
എണ്ണ സോപ്പൊഴുക്കുന്നു
ബറക്കത് മുഴുവൻ
മലബാറിലൊഴുകുന്നു
എന്നാലും
തങ്ങളിപ്പഴും
ഹളറമൗത്തിലാണ്.









