ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 4 മുതല്‍ കൊല്ലത്ത്

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാല് മുതല്‍ 22 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 22ന് ബുക്ക് ഫെയര്‍ സമാപിക്കും.