ട്രപ്പീസുകളി

സ്നേഹത്തിന്റെ
സർക്കസ്
കൂടാരത്തിൽ,
വലിച്ചു കെട്ടിയ
വിശ്വാസത്തിന്റെ
വലയ്ക്കു മീതെ,
ഹൃദയം കൊണ്ടുള്ള
ട്രപ്പീസുകളി
നടക്കാറുണ്ട്  

ഒന്നിൽ നിന്ന്
മറ്റൊന്നിലേക്ക്
തൂങ്ങിയാടുന്ന,
നീട്ടിയ കൈകളൊന്നും
തട്ടിമാറ്റാത്ത,
മലക്കംമറിച്ചിലുകളുടെ
ട്രപ്പീസുകളി

കണ്ണൂർ സ്വദേശി. 13 വർഷമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്നു. 2018 ൽ മന്ദാരം സാഹിത്യ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം. നീയും ഞാനും അവളും, ഇടം തേടുന്നവൻ, നോവുമരക്കായ്കൾ തുടങ്ങിയ 3 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.