ടെസ്റ്റ്

എത്രയോ തവണയാണ് ടേപ് റിക്കോർഡറിൽ കേട്ടിരിക്കുന്നത്.അപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണത്. ഞങ്ങളുടെ കുടുംബക്ഷേത്രമായ മാരിയമ്മൻ കോവിലിൽ അമ്മൻ കുടത്തിന് നാദസ്വരമൊക്കെ ഉണ്ടാവും. അവിടെ ശിങ്കാരവേലൻ പാടാൻ അപ്പ റിക്വസ്റ്റ് ചെയ്യുമായിരുന്നു . അമ്മയ്ക്കാണെങ്കിൽ ജാനകിയമ്മയുടെ പാട്ടുകൾ മാത്രമാണിഷ്ടം. ആകാശവാണി തൃശൂർ നിലയത്തിൽ ജാനകിയമ്മയുടെ പാട്ടുകൾ വരുമ്പോൾ അമ്മ ശ്രദ്ധിക്കും. ഞാൻ കുറച്ചുകൂടി വലുതായപ്പോൾ അപ്പയ്ക്കും അമ്മയ്ക്കും കേൾക്കാൻ വേണ്ടി ജാനകിയമ്മയുടെ പാട്ടുകൾ ശേഖരിക്കാൻ തുടങ്ങി. പിന്നീടാണറിയുന്നത് ജാനകിയമ്മ മലയാളിയല്ലെന്നും സംഗീതം പഠിച്ചിട്ടില്ലെന്നുമൊക്കെ. ഒരു അന്യഭാഷാ ഗായികയായിട്ടും ഇത്ര മധുരമായി,ഉച്ചാരണ ശുദ്ധിയോടെ എങ്ങനെ പാടുന്നു എന്ന് എനിക്ക് അതിശയമായി.ആസ്വാദനത്തിലുപരി പാട്ടിന്റെ ഹൈറ്റ്സ് അന്വേഷിച്ചു പോവുകയായിരുന്നു ഞാൻ. അത്രയും ഉൽകൃഷ്ടമായിരുന്നു ആ പാട്ടുകൾ.വാണിയമ്മയും സുശീലാമ്മയും