
ഞാൻ,
സമാനതകളില്ലാത്ത സാമ്രാജ്യത്തിന്റെ
ഏകാധിപതിയായ ചക്രവർത്തിനി!
മാലാഖമാർ എന്റെ ആജ്ഞാനുവർത്തികൾ,
അത്ഭുതവിളക്കേന്തിയ ജിന്നുകൾ
എന്റെ കല്പനകൾക്കായി കാത്തുനിൽക്കുന്നു.
യക്ഷ–ഗന്ധർവ്വ–കിന്നരർ
എനിക്കായി വാദ്യഘോഷങ്ങൾ മുഴക്കുന്നു.
നൃത്തചുവടുകളുമായി അപ്സരകന്യകൾ
എന്റെ രാജധാനിയെ
സദാ ഉന്മാദിപ്പിക്കുന്നു.
ഇവിടെ ഞാൻ കൽപ്പിക്കുന്നതാണതിരുകൾ,
ഞാൻ നടപ്പിലാക്കുന്നതെന്തോ
അതുതന്നെയാണ് നിയമം.
ഞാൻ ഏകാധിപതി!
ഏകാകിനി!
പ്രജകളില്ലാത്ത ചക്രവർത്തിനി!








