ഞാൻ ഗാന്ധാരി

ഇന്നു ഞാൻ അന്ധയല്ല
മിഴികൾ മൂടും കവചമില്ല
ചുറ്റും കാണുന്നു ഞാൻ കപട ലോകം
കണ്മുന്നിൽ ചിരി തൂകി നിൽപ്പതും
അധികാര തിമിരം ബാധിച്ചൊരന്ധരാം രാജാക്കന്മാർ
വികൃത മുഖവും പേറി കൈകൂപ്പി നിൽക്കുന്നു.

സാധു ജനങ്ങളെ നിഷ്ടൂരമായി പീഡിപ്പിക്കുവതും
അനാഥരായി അമ്മമാർ തെരുവിൽ അന്തിയുറങ്ങുവതും
നിസ്സാരരാം അഭിസാരികകൾ
അധികാരത്തിന്റെ അന്തപുരങ്ങളിൽ വാഴുവതും…
എല്ലാം കാണുവാൻ കഴിയുന്നു.

എന്തിനായിരുന്നെന്റെ മിഴി മറച്ചിരുന്നു ഞാൻ
മുന്നിൽ കൈ കൂപ്പി നിൽക്കും
കപാലികരെ കാണാതിരിപ്പാനോ!
ഇനിയീ ദ്വാപര യുഗത്തിൽ ഗാന്ധാരി അന്ധയല്ല.

ഭർതൃ പൂജയിലും പുത്ര വാത്സല്യത്തിലും
ഗാന്ധാരി ഇനി അന്ധയല്ല.
നീതി ദേവതെ തുറക്കൂ നിൻ മിഴികൾ
വലിച്ചെറിയുക മിഴികൾ മറച്ച നിന്റെ കപടത
രാജ സിംഹാസനത്തിൽ സുഖമായുറങ്ങും
ക്രൂരരാം നീതി പാലകന്മാരെ
അന്ധതയുടെ കവചം ഇനി അവരണിയെട്ടെ
അനാഥത്വത്തിൻ വേദന
ഇനി അവർ വിതുമ്പട്ടെ തുറങ്കലുകളിൽ

അല്ലെങ്കിലോ ജനരോഷമിരമ്പട്ടെ
കല്ലെറിയട്ടെ കൊടിയ വിഷ സർപ്പങ്ങളെ…
എവിടെ യുധിഷ്ഠിരൻ..
എവിടെ കർണൻ
യുഗ യുഗാന്തരങ്ങളിനിയെത്ര ജനിക്കിലും
ഈ സിംഹാസനം അവർക്കുള്ളതാവട്ടെ എന്നും.

കോട്ടയം സ്വദേശി. കേന്ദ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പോൾ എറണാകുളത്ത് താമസം