ജിഗോല(നോവല്‍)

കുറച്ചു കാലം മുന്പ്, ശരിക്കും പറയുകയാണെങ്കില്‍ രണ്ടായിരം കാലഘട്ടത്തില്‍ ആണെന്ന്ഓർമ്മ . മുംബൈ ജൂഹുവിലൊക്കെ കൈത്തണ്ടയില്‍ തൂവാല കെട്ടിയ യുവാക്കള്‍കാത്തുനില്‍ക്കുകയും ആഡംബരക്കാറുകളില്‍ വരുന്ന സ്ത്രീകള്‍ കയറ്റിക്കൊണ്ട്പോകുകയും ചെയ്യും എന്നൊരു വാർത്ത കേട്ടിരുന്നു . കേട്ടുതുടങ്ങിയ ആണ്‍വേശ്യ തൊഴില്‍ആയിരുന്നത് . പിന്നീട് ഇതേ വിഷയത്തിലെ ഒരു സിനിമയും കണ്ടിരുന്നു . മോഹന്‍ സിക്കഎഴുതിയ The Railway Aunty എന്ന ചെറുകഥയെ ആസ്പദമാക്കി ഹിന്ദിയില്‍ അജയ്ബാഹ്ല്‍ സംവിധാനം ചെയ്ത ബി എ പാസ് എന്ന ആ സിനിമ ഇത്തരം ഒരുവിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നത് . വന്‍ നഗരങ്ങളിലെ വ്യവസായ, ഉദ്യോഗപ്രഭുക്കളുടെ വീട്ടില്‍ ഇരിക്കുന്ന ബോറടിച്ച , നിരാശരായ ലൈംഗിക മോഹം അധികമായ, ഭര്‍ത്താവില്‍ നിന്നു ശരീര സുഖം ലഭിക്കാത്ത സ്ത്രീകള്‍ തങ്ങളുടെ ശരീര ദാഹം തീര്‍ക്കാന്‍വേണ്ടി യുവാക്കളെ വിലയ്ക്കെടുക്കുക പതിവ് ആയിരുന്നത്രെ . ഇത്തരം സേവനങ്ങൾകേരളത്തിലും ഇന്ന് സുലഭമാണ് . അതിനായി വാട്സപ്പ് , സോഷ്യല്‍ മീഡിയ തുടങ്ങിയ പലമാധ്യമങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട് . ലൈംഗിക തൊഴില്‍ ഒരു പ്രൊഫഷന്‍ ആയിഎടുത്ത ആണുങ്ങള്‍ ഇന്ന് നമുക്ക് സുപരിചിതമാണ്. ഈ വിഷയത്തിലെ സാഹിത്യകൃതികള്‍ മലയാളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല വായിച്ചിട്ടില്ല. ഇതിനെ ത്തുടര്‍ന്നോഅതോ ഇതിനോടടുപ്പിച്ചോ ആയിരുന്നു അന്നൊക്കെ യാഹൂ മെസ്സെഞ്ചര്‍ ഗ്രൂപ്പുകളില്‍മുപ്പതു കഴിഞ്ഞ ആന്‍റിമാരെ തിരക്കി ആള്‍ക്കാരുടെ ബഹളം കാണാമായിരുന്നു . മുപ്പതുകഴിഞ്ഞ സ്ത്രീകള്‍ ഒക്കെയും ലൈംഗിക ദാഹം മുഴുത്തു നില്‍ക്കുന്ന മാദകറാണികള്‍ആണെന്നും അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഒക്കെ ചക്കപ്പുഴുക്ക് പോലെ കൊഴകൊഴാന്നുആയിട്ട് ഒരു ഗുണവും മണവും ഇല്ലാതെ ബോറന്‍മാരായി ജീവിക്കുകയാണെന്നും ഒരുധാരണ പരന്നിരുന്നു. ഒരുപാട് കുറ്റകൃത്യങ്ങള്‍ ഈ തലത്തില്‍ നടന്നിരുന്നു. ഓരോസമയവും ഒരു തീം , ഓരോ ചിന്തകള്‍ ജനങ്ങള്‍ക്കിടയില്‍ ഇട്ടുകൊടുക്കാന്‍ ഇന്ന്മാധ്യമങ്ങള്‍ വളരെ ഉത്സുകരാണ്. പുതിയ കാലത്ത് കാനിബാളിസമാകും കൂടുതല്‍ സെര്‍ച്ച്എഞ്ചിനുകള്‍ സഞ്ചരിക്കുന്ന വഴികള്‍ എന്നു കരുതിപ്പോകുന്നത് സ്വാഭാവികമാണ് . അടുത്തിടെ ഒരു ദിവസം ഇന്‍ബോക്സില്‍ ഒരു ചെറുപ്പക്കാരന്റെ മെസ്സേജ് വന്നു . എന്റെ ഒരുപുസ്തകം ഉണ്ട് ഒന്നു വായിക്കണം . കഴിഞ്ഞ തവണത്തെ ഷാർജ അന്താരാഷ്ട്ര ബുക്ക്ഫെസ്റ്റില്‍ ഞാന്‍ ഏറെത്തിരഞ്ഞൊടുവില്‍ ആ പുസ്തകം ലഭിച്ചു . അതാണ് ജിഗോല എന്നനോവല്‍. വളരെ ചെറുതും ഒറ്റ വായനയില്‍ സഞ്ചരിച്ചു പോകാവുന്നതുമായ ഒരു നോവല്‍ആണ് ഇത്. ഇതിന്റെ വായനയാണ് എന്നില്‍ ആമുഖമായ ഓര്‍മ്മകള്‍ ഉണര്‍ത്തിയത് . അതാണോ ഈ പുസ്തകത്തിന്റെ ഇതിവൃത്തം എന്നു ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം . നാമൊക്കെ ഒരുപാട് കാലമായി കേട്ടും കണ്ടും അറിഞ്ഞും വരുന്ന ഒരു വിഷയമാണ് വിമൺട്രാഫിക് . സ്ത്രീകളെ കടത്തിക്കൊണ്ട് പോയി ചുവന്ന തെരുവുകളില്‍ വില്‍ക്കുന്നസംഭവങ്ങള്‍ . ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പ്രധാനമായും മുംബൈ , കല്‍ക്കട്ടഎന്നിവടങ്ങളില്‍ ആണ് ഈ സംഭവങ്ങള്‍ നടക്കുന്നതും. തൊഴില്‍ ഇല്ലാത്ത , ദാരിദ്ര്യംനിറഞ്ഞ വീടുകളില്‍ നിന്നും ജോലി എന്ന വാഗ്ദാനവുമായി പെൺകുട്ടികളെ വശീകരിച്ച്ഇവിടങ്ങളില്‍ എത്തിക്കുകയും അവര്‍ ആ അഴുക്ക് ചാലില്‍ ശേഷിച്ച ജീവിതം ചിലവഴിച്ചുഓര്‍മ്മയായി മാറുകയും ചെയ്യുന്ന വാർത്തകള്‍ . ചിലപ്പോഴൊക്കെ ആത്മഹത്യകള്‍ , ചിലപ്പോള്‍ ഒളിച്ചോട്ടങ്ങള്‍ തുടങ്ങി പല പല വാർത്തകള്‍ . ഗൾഫ് നാടുകളിലേക്കുംഇതുപോലെ സപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നത് ഓർമ്മ വരുന്നു . ഇവിടെയൊക്കെ നാംകാണുന്നത് സ്ത്രീകളെ ഇത്തരം ജോലികളിലേക്ക് ചതിയിലൂടെ എത്തിക്കുന്നതാണ് . എന്നാല്‍ പതിവിന് വിപരീതമായി വിഷ്ണു പി. കെ എന്ന ഈ എഴുത്തുകാരന്‍ ഇവിടെ ഒരുയുവാവിനെ ആണ് ഇങ്ങനെ ഒരു ചതിയില്‍ പ്പെട്ട് ഇതര സംസ്ഥാനത്തേക്ക്കൊണ്ടുപോകപ്പെടുന്നത് പറയുന്നത് . എഴുത്തുകാരന്‍ ആയ അതല്ലെങ്കില്‍സാഹിത്യാഭിരുചിയുള്ള ഒരു ചെറുപ്പക്കാരന്‍ . അച്ഛന്‍ ഉണ്ടെങ്കിലും ഇല്ലാത്ത അവസ്ഥയില്‍ഉള്ള ജീവിതത്തില്‍ അമ്മ കഷ്ടപ്പെട്ടു വളര്‍ത്തിയ മകന്‍ . ആ അമ്മയ്ക്കും സഹോദരിക്കുംവേണ്ടി കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി കൂട്ടുകാരന്‍ വച്ച് നീട്ടിയ ഒരു ജോലി . അത്എന്തെന്ന് പോലും അറിയാതെ ലഖ്നൗവിലേക്ക് യാത്ര തിരിക്കുന്നു . ആ യാത്ര , അതില്‍പരിചയപ്പെടുന്ന മുഖങ്ങള്‍ അവയിലൂടെ സഞ്ചരിച്ചു അയാള്‍ ലക്ഷ്യ സ്ഥാനത്ത്എത്തിച്ചേരുമ്പോള്‍ അയാള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം . അയാള്‍ക്ക് കിട്ടുന്ന ജോലിഎന്തെന്നറിയുമ്പോള്‍ , അയാള്‍ എത്തപ്പെട്ട ഇടം മനസ്സിലാക്കുമ്പോള്‍ തന്റെ ചാരിത്ര്യംനഷ്ടപ്പെടാതെ തന്ത്രപൂര്‍വ്വം അവിടെ നിന്നും തിരികെ നാട്ടിലേക്കു രക്ഷപ്പെടുന്ന അവന്‍തന്റെ തിരികെ യാത്രയില്‍  പരിചയപ്പെടുന്ന ഒരു പ്രസാധകന്‍ നല്‍കുന്ന ശുഭസന്തോഷവാർത്തകളുമായി വീട്ടില്‍ തിരിച്ചെത്തുകയും താന്‍ ഇതുവരെ അവഗണിച്ച തന്റെ പ്രണയവുംജീവിതവും തിരിച്ചു പിടിക്കുന്നതുമാണ് ഈ നോവലിന്റെ ഇതിവൃത്തം .

ഒരു നല്ലൊരു എഡിറ്റര്‍ ഇല്ലാത്ത പോരായ്മകള്‍ കൊണ്ട് നിറഞ്ഞതാണെങ്കിലും ഈപുസ്തകം നല്ല ഒരു വായന നല്കുന്നുണ്ട്. ഒരു പാട് പറയാനുണ്ടീ എഴുത്തുകാരന്. അവപ്രകടിപ്പിക്കാൻ ഭാഷയും കൈയ്യിലുണ്ട്. ഒരുപാട് ആശയങ്ങളും ഭാഷയും കൈവശമുള്ള ഈഎഴുത്തുകാരന്‍ തീര്‍ച്ചയായും കൂടുതല്‍ ഗൗരവപരമായ് എഴുതുകയാണെങ്കില്‍ അത്വായനക്കാര്‍ക്ക് നല്ല കുറച്ചു വായന നല്‍കിയേക്കും എന്നു പ്രതീക്ഷയുണ്ട് . 

ജിഗോല(നോവല്‍)

വിഷ്ണു പി.കെ.

മുഖം ബുക്സ് 

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.