ചില പുസ്തകങ്ങൾ

ചില പുസ്തകങ്ങൾ അങ്ങനെയാണ്.
മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തി
അത്രമേൽ ആഴത്തിൽ പതിപ്പിച്ച്
പല വഴികളിലൂടെയും
മനസിന് വ്യയാമം തരുന്നു.

അനുഭവങ്ങളെയും ആശയങ്ങളെയും
എഴുത്തുകാരുടെ ചിന്തയിൽ പ്രതിഫലിപ്പിക്കുമ്പോൾ
വായനക്കാർക്ക് ആനന്ദമാണ്.

വായനക്കാർക്ക് ഒരായിരം ചോദ്യങ്ങളാണ്.
ഓരോ വാക്കുകളും വായിച്ചകലുമ്പോൾ
അതുവഴി വാക്കുകൾ ചിത്രമായി
മനസ്സിന് ആനന്ദവും ആസ്വാദനവും തരുന്നു.

ഒരു പുസ്തകവും മനുഷ്യനെ പൂർണനാക്കുന്നില്ല.

ഏകാന്തവും അസ്വസ്ഥമായ മനസ്
എന്നെ പലതവണ വേട്ടയാടിയിരുന്നു.

ചില കവിതകളിൽ, ചില കഥകളിൽ
വശീകരണ ശക്തിയുള്ള ഒരുകൂട്ടം വേഷങ്ങൾ
കാല്പനികതയിലൂടെയും യാഥാർത്ഥ്യത്തിലൂടെയും
എത്തിയ കുറച്ച് നിമിഷങ്ങൾ പിറുപിറുത്തു..

ഒരു പുസ്തകം നിറയെ മരണപ്പെട്ടവരുടെ
ചിരികളായിരുന്നു.
വായിച്ചപ്പോൾ മടുപ്പ് തോന്നി,
എന്റെ പ്രിയപ്പെട്ടതിനോടൊക്കെ മടുപ്പ് തോന്നി-
സംസാരങ്ങളെയും..
ചുറ്റുമുള്ളവരെയും..

ഈ ലോകത്തിൽ ഏറ്റവും വീര്യം കൂടിയ
നുണകളുള്ള പുസ്തകം വായ്ക്കുമ്പോൾ
ലോകത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം
എന്നോട് തന്നെയാണെന്ന് തോന്നും.
എഴുത്തുകാരുടെ ഓർമ്മകൾ, നൊമ്പരങ്ങൾ
സ്ഥലമില്ലാതെ തിക്കിത്തിരക്കി
വേദനകളിലൂടെ മനസ്സിലിട്ട് കത്തിക്കുന്നു.

സഞ്ചാരിയുടെ പുസ്തകമാണെങ്കിൽ
തെരുവിൽ ലോകം നിറയെ കഥകളുണ്ടെന്ന്
കണ്ടെത്തും.

അലഞ്ഞ്
വീർപ്പുമുട്ടിയിരുന്ന്
ഞാനെന്ന മറന്നു പോകുന്നു.
എന്തിനെക്കുറിച്ചൊക്കെയോ ചിന്തിപ്പിക്കുന്നു.

ചില പുസ്തകങ്ങൾ,
എന്തൊക്കെയോ ഓർമിപ്പിക്കുന്നു..
പുസ്തകങ്ങൾ, എന്നെ അറിയുന്നു.
കാണുന്നു.
കത്തുകൾ എഴുതുന്നു.
പുഞ്ചിരിക്കുന്നു.
ഉപേക്ഷിക്കപ്പെടുന്നു.
മറക്കുന്നു.

“ചില പുസ്തകങ്ങൾ ഗർഭാവസ്ഥയിലാണ്,
പ്രസവിക്കുമെന്ന് എനിക്കുറപ്പാണ്”.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിനി. ബി എഡ് വിദ്യാർത്ഥിനിയാണ്. ഓൺലൈൻ മാഗസിനുകളിൽ കവിതകൾ എഴുതാറുണ്ട്.