ചില ചിന്തകൾ

ചിതലെടുക്കുന്നു ചിന്തകൾ
ചിതറുന്നുണ്ട് ചിന്തകൾ
ചിലക്കുന്നുണ്ട് ചിന്തകൾ
ചിരിക്കുന്നുണ്ട് ചിന്തകൾ

ചിറകു വച്ച് പറക്കുവാനൊരു
ചിന്തയെന്നിലുദിക്കുന്നുണ്ട്
ചില നേരങ്ങളിൽ ആരോ
ചിറകരിയുന്നുമുണ്ട്

ചിറകേറി പറക്കുവാൻ
ചിലതൊക്കെ വെടിയണം
ചിതലെടുത്ത ചിത്രങ്ങൾ
ചിരിക്കാത്ത ചിത്രങ്ങൾ

ചിതലുതിന്നതിൻ ബാക്കി
ചിരിയില്ലാ സ്വപ്നങ്ങളും
ചിരിച്ചോണ്ടു വെടിയണം
ചിതലുതൻ ചിറകേറിപ്പറക്കണം

ചിത്തമില്ലാത്തോരെ ഒക്കെയും
ചികഞ്ഞു തന്നെയെടുക്കണം
ചിന്തിക്കാതെ ഭുജിക്കണം
ചിതലെടുത്ത കരളും കരങ്ങളും
ചിതയിലെരിച്ചു മടങ്ങണം.

ഭാഷാദ്ധ്യാപികയാണ് . കവിത, ചെറുകഥ, നോവൽ, ലേഖനം തുടങ്ങി നൂറിലധികം രചനകൾ. കവിതകൾ വീഡിയോ രൂപത്തിൽ യൂട്യുബിലും ലഭ്യമാണ്. ഇ.മാസികകളിലും എഴുതാറുണ്ട്. 2020 ൽ കാവാലം നാരായണപ്പണിക്കർ പുരസ്കാരം നേടിയിട്ടുണ്ട്. സ്വദേശം കൊല്ലം .