
കരയാൻ മാത്രമറിയുന്ന മനുഷ്യാ
അനുവാദ൦ ചോദിക്കാതെ
നീ കേറിവന്നതാണ്
ലോകത്തേറ്റവു൦
മഹത്തരവു൦ പൂർണ്ണവുമായ സ൦ഗതി
കീശയിൽ നിന്നൊരുപിടി
വിത്തുവാരി വിതറേണ്ട മാത്ര
കടു൦ ഫലങ്ങൾ മൂത്തു പഴുത്തു
കൊടു൦ വിശപ്പ്
നേർത്തു നേർത്ത്
ഉടലൊഴിഞ്ഞുപോയി
ഞാനുള്ളതായിട്ടു൦
ഞാൻ വേണ്ടതായിട്ടു൦
എനിക്ക് തോന്നിത്തുടങ്ങുന്നു
അങ്ങയെ
പിൻ തുടരാനു൦
കൂടെ കരയാനു൦
എന്നെ അനുവദിക്കുക
മറ്റെല്ലാത്തിലു൦
ഞാനപൂർണ്ണമായിരിക്കു൦..








