കേരള സാഹിത്യ അക്കാദമി 2020ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം നല്കി. 50,000 രൂപ, രണ്ട് പവന് പതക്കം, സാക്ഷിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അംഗത്വം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് കെ.കെ കൊച്ച്, മാമ്പഴ കുമാരന്, കെ..ആര് മല്ലിക, സിദ്ധാര്ത്ഥന്, ചവറ കെ.സ് പിള്ള, എം.എ റഹ്മാന് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
25,000 രൂപയും സാക്ഷിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അക്കാദമി അവാര്‍ഡുകള്‍. കവിത വിഭാഗത്തില്‍ ഒ.പി സുരേഷ് ((താജ്മഹല്‍), നോവല്‍ വിഭാഗത്തില്‍ പി.എഫ് മാത്യൂസ് (അടിയാള പ്രേതം), ചെറുകഥ വിഭാഗത്തില്‍ ഉണ്ണി ആര് (വാങ്ക്) , നാടകം സി.എച്ച്. (ദ്വയം ), സാഹിത്യ വിമര്‍ശം- ഡോ. വി.സോമന് ( വൈലോപ്പള്ളി കവിത ഒരു ഇടതുപക്ഷ വായന), ഡോ.പി.കെ ആനന്ദി എന്നിവര്‍ക്കാണ്.
ജീവചരിത്രം -കെ.രഘുനാഥന്, യാത്രാവിവവരം- വിധു വിന്‍സെന്റ്- ദൈവം ഒളിവില്‍ പോയ നാളുകള്‍, വിവര്‍ത്തനം- സംഗീത ശ്രീനിവാസന് (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍ ), അനിതാ തമ്പി, ബാലസാഹിത്യം-പ്രിയ എ.എസ് പെരുമഴത്തെ ചെറു കവിതകള്‍, ഹാസ്യ സാഹിത്യം ഇന്നസെന്റ്( ഇരിങ്ങാലക്കുടയ്ക്കു ചുറ്റം) എന്നിവ അര്‍ഹമായി.