കാലത്തോട്..

ഓ പ്രണയമേ,
ഇരുട്ടിലായ എന്റെ നടവഴികളിൽ
ഞാൻ തീർത്തയേകാന്തതയുടെ
വെളിച്ചമാണ് നീയെനിക്ക്..

ഓ ഹൃദയമേ,
വേദനയുടെ നിശബ്ദതയിൽ
ഞാൻ കേട്ട തിരിച്ചറിവിന്റെ
പാഠമാണ് നീയെനിക്ക്..

ഓ കവിതേ,
പൂർണ്ണമാകാത്ത ജീവിതം പോലെ
നീ വരച്ച കാവ്യമാണെനിക്ക്
വരികളും ഇഷ്ടങ്ങളും..

അതേ,
മണ്ണോടു ചേരുന്ന,
വാനത്തിലലിയുന്ന,
മഴമുകിലുകളായ് ഞാൻ
നിന്നോട് ചേർന്നു നിൽക്കാം!

പാറകളോടും മണൽത്തിട്ടകളോടും
പായാരം ചൊല്ലി, കഥ ചൊല്ലിയൊഴുകും-
പുഴപോലെയൊടുവിൽ നിൻ
സമുദ്രത്തിലലിയാം..

ഹാ കാലമേ,
പ്രണയത്തിൻ മധുചഷകം
പകുക്കപ്പെടട്ടെയെന്നാളിലും
നാമിടങ്ങളിൽ..!

പെരുമ്പാവൂർ സ്വദേശിനിയാണ്. എഞ്ചിനീയറും രണ്ട് കുട്ടികളുടെ മാതാവുമാണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.