കരാളഹസ്തം

ആ ശവക്കല്ലറയിൽ നിന്നും-
ഉയർന്നു പൊങ്ങുന്ന
പുഞ്ചിരിക്കുന്നവളുടെ പുറത്തെ
പാട് അത് കാണിക്കുന്നു.
ചിന്നിച്ചിതറിയ ആ ഒലിവ്
പഴത്തിൽ പതിഞ്ഞ
ആ മാംസപിണ്ഡം അത്
കേൾപ്പിക്കുന്നു.
ചുടു ചോര തെറിച്ച് വീണ
ആ ഉറുമാനും ഈന്തപ്പനയും അത്
സൂചിപ്പിക്കുന്നു.
പക്ഷെ കണ്ണുള്ളോർ അത്
കാണുന്നില്ല,
കാതുള്ളോർ അത്
കേൾക്കുന്നില്ല,
നാക്കുള്ളോർ അത്
പറയുന്നില്ല,
ഇരുണ്ട കരങ്ങളെ വെള്ളപൂശി
പുതപ്പിക്കുന്നു, അവർ.
ഘാതകരെ  നിരപരാധികളായി
രൂപാന്തരപ്പെടുത്തുന്നു, അവർ.

കണ്ണൂർ കാക്കാട് സ്വദേശി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ക്യാമ്പസിൽ SSLC വിദ്യാർഥിയാണ്.