കനിവിന്റെ കുഞ്ഞിലകൾ

കരുണയിൽ കൊരുത്ത്
കുറവുകളും കുറ്റങ്ങളും
നഖമെന്നപോൽ
മുറിച്ചു കാരുണ്യത്തോടെ
മറക്കണം.

വിരലുകളെയെന്നപോൽ
സ്‌നേഹവാത്സല്യത്തിൽ
ചേർത്ത് മനുഷ്യനെ
കരുതലിലാക്കണം .

ഓർമ്മകൾ മധുരവും
ഇന്നുകൾ ഇരട്ടി
മധുരവുമാകും

തിരിച്ചറിവാകുന്ന
ജീവിത ചഷകത്തെ
ഹൃത്തോട് ചേർക്കണം,
അതിരുകവിയാതെ
നുകരണം .

ഞാനും നീയുമില്ലാതെ
നാമാകണം .
സൗഹൃദത്തണുപ്പിൽ
ആത്മപ്രഭയിലലിയണം.

ആലപ്പുഴ സ്വദേശിനി. സൗദി അറേബിയയിലെ റിയാദില് അദ്ധ്യാപികയാണ്. ആനുകാലികങ്ങളിൽ എഴുതുന്നു