കണികാണാൻ

മയങ്ങി നിൽക്കുന്ന
കണിക്കൊന്ന പൂക്കൾക്ക്
കണികാണാനൊരുമോഹം
കൃഷ്ണ….
നിന്നെകാണാൻമോഹം.

നിൻമുടി ചാർത്തിലെ
മയിൽപീലി പോലെ
നിന്നോട് ചേരാൻ മോഹം ..
നിന്നിലൊന്നലിയാൻ മോഹം
കൃഷ്ണ…..

നിറഞ്ഞ് നിൽക്കും തുളസി
കതിരുകൾ നിനക്ക്
നിർമ്മാല്യം ഒരുക്കുമ്പോൾ
അരികിൽ ഞാനും ഉണ്ടായിന്നെങ്കിൽ
നിൻ മുഖം തൊഴുതൊന്ന് നിന്നെങ്കിൽ
കൃഷ്ണ നിൻ മുഖം കണി കണ്ട് ഉണർന്നെങ്കിൽ

ഇളകിയാടുന്ന ആലിലത്തുമ്പിൽ
പൗർണമി പൂത്തു വിരിയുമ്പോൾ
മുന്നിലെ ദീപങ്ങൾ അണയുമ്പോൾ
നിന്നെ പാടിയുറക്കാൻ കൃഷ്ണാ….
നിന്നോട് ചേർന്നുറങ്ങാൻ

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.