സ്വർഗ്ഗത്തിൽ നിന്ന്
പടിയിറക്കി വിട്ടു.
നിയമപുസ്തകത്തിലെ
ആജ്ഞകൾ
ലംഘിച്ചുവെന്നായിരുന്നു
ആരോപണം.
സാക്ഷിയെ
ഹാജരാക്കി;
നിയമങ്ങൾ
പശിയടക്കാത്തിടത്ത്
എന്റെ ലംഘനങ്ങൾ
ആമാശയം
നിറച്ചെന്ന്
മൊഴി വന്നു.
എഴുതപ്പെട്ടത്
തെറ്റാതെ തന്നെ
വിധി വന്നു.
നരകത്തിന്റെ
വാതിൽ തുറക്കപ്പെട്ടു.
ആമാശയം
നിറച്ചവനും
വിളമ്പിയ ഞാനും
ആനയിക്കപ്പെട്ടു.
പശിയകറ്റിയ
കൃതജ്ഞയാൽ ഞാനും
ആമാശയം നിറഞ്ഞ
നിർവൃതിയിൽ
സാക്ഷിയും
സന്തോഷപൂർവ്വം
വിറകുകൊള്ളികൾക്കൊപ്പം
ശയിച്ചു!