
ഓർമ്മയുടെ ചിറകിൽനിന്ന്
പൊഴിയുന്ന
ഒറ്റത്തൂവലാണു ഞാൻ .
അപമാനത്തിന്റെ മുറിവുകൾ,
അവഗണനയുടെ വിങ്ങലുകൾ ,
തെറ്റുകളുടെ മറുകുകൾ,
മനസ്സാക്ഷിയുടെ കണ്ണുനീർ,
വഞ്ചനയുടെ പൊയ്മുഖങ്ങൾ,
നിശബ്ദതയുടെ നിലവിളികൾ,
ഏകാന്തതയുടെ വല്മീകം,
വേർപാടിന്റെ വേദനകൾ
സ്വയം കീറിയെറിഞ്ഞ നഷ്ടങ്ങൾ
എല്ലാം എനിക്കിന്ന്
വിശ്രമമില്ലാത്ത
നെടുവീർപ്പുകളാണ്.
