‘ഒരു സങ്കീർത്തനം പോലെ’ നൂറ്റി ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു

സങ്കീർത്തനങ്ങളുടെ ഭംഗിയും പെരുമ്പടവത്തിൻറെ നന്മയുമാണ് ‘ഒരു സങ്കീർത്തനം പോലെ ‘എന്ന പുസ്തകത്തിലൂടെ വായനക്കാരും അനുഭവിക്കുന്നതെന്നു അടൂർ ഗോപാലകൃഷ്ണൻ. 101 പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് നടന്ന ചടങ്ങിൽ ഡി സി ബുക്സ് സിഇഒ രവി ഡി സി ആദ്യ പ്രതി ഏറ്റുവാങ്ങി. പേനയിലും ഹൃദയത്തിലും  ദൈവത്തിൻറെ കൈയ്യൊപ്പുള്ള വ്യക്തിയാണ് പെരുമ്പടവമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർതോമസ് ജേക്കബ് പറഞ്ഞു.  സങ്കീർത്തനം പബ്ളിക്കേഷൻസ് മാനേജിങ് ഡയറക്ടർ ആശ്രാമം ഭാസി, കഥാകൃത്ത് അയ്മനം ജോണ്‍ എന്നിവർ പ്രസംഗിച്ചു.