എല്ലാമാണത്

ചില വാക്കുകൾ
തുലാവർഷത്തിൽ
തലത്തല്ലി കരഞ്ഞുകൊണ്ട്
കണ്ണീർപൂക്കളൊഴുക്കുന്ന
മഴ പോലെ.

ചില നോട്ടങ്ങൾ
ഹൃദയ ഭിത്തിതുരന്നു
പുറത്തേക്കൊഴുകാൻ
തിടുക്കം കാട്ടുന്ന
ചുടുനിണപ്പുഴപോലെയും

ചില നടത്തങ്ങൾ
ഒരടി മുന്നോട്ടു പോകാത്ത
ചടുലവേഗങ്ങളാവും

ചിലപ്പോൾ കാറ്റങ്ങനെയാണ്
എല്ലാവരെയും
വട്ടംകെട്ടിപ്പിടിച്ചങ്ങനെ
ആശ്ലേഷിക്കും

പിന്നെ ഒന്നിനും
കുറവുണ്ടാവില്ല

തൃശൂർ ജില്ലയിൽ കൊടകരയിൽ താമസിക്കുന്നു. KSRTC യിൽ കണ്ടക്ടർ ആയി ജോലിചെയ്യുന്നു.