മലയാളം ഉൾപ്പടെ 12 ഭാഷകളിലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സേതുവിൻറെ ‘ചേക്കുട്ടി’ എന്ന നോവൽ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടി.
യുവ സാഹിത്യ പുരസ്കാരം ‘മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി’ എന്ന അനഘ ജെ.കോലത്തിന്റെ കവിതാ സമാഹാരത്തിന് ലഭിച്ചു.
അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ആലങ്കോട് ലീലാകൃഷ്ണൻ , ഡോ. കെ.ജയകുമാർ, യു.കെ.കുമാരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. കെ.മുത്തുലക്ഷ്മി, ഡോ. ജോയ് വാഴയിൽ, ഡോ. കെ.എം.അനിൽ എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്കാരം ജേതാവിനെ നിർണയിച്ചത്.