ഇടം

ഓർമകൾ പൂക്കുന്നിടം
പ്രിയതരമെൻ ഓർമകൾ പോക്കുന്നിടം
ചെത്തിയും മുല്ലയും മന്ദാരവും
പൂക്കാൻ മത്സരിക്കുന്നിടം,
പൂക്കാലം നൽകാൻ മത്സരിക്കുന്നിടം.
എന്റെ അച്ഛനും അമ്മയും നിദ്രകൊള്ളുന്നിടം.

ഇടം…
ശീലമായൊരു സ്നേഹത്തിൻ വേരുപിടിച്ചിടം…
കാലത്തിൻ നെടുവീർപ്പിൽ…
വിട്ടുപിരിയാത്ത
മറവിയിൽ ആകാതൊരിടം.

ഈ ജന്മവും വരും ജന്മവും കൂട്ടായ് കൂടാനും
പ്രാണന്റെ പ്രാണനാകാനും ഒരു ഇടം.
കാടു പിടിച്ചാലും മാറാല വന്നാലും
നിത്യവസന്തം ഏകുന്നിടം.
കാറ്റിനെ കൂട്ടു പിടിച്ച് മാമ്പഴം
നുകർന്നൊരിടം.

മഴയിലും മഞ്ഞിലും ഓടികളിച്ചൊരു
സാഹോദര്യത്തിന്റെ ഇടം.
കാലചക്രമൊന്ന് തിരിഞ്ഞെങ്കിൽ
ഒരോ പെണ്ണും
ഓടി അണയാൻ കൊതിക്കുന്നൊരിടം.

ആർദ്രമാം
സ്നേഹത്തിൻ വേരുകൾ വറ്റാത്തൊരിടം.

  • മണ്ണും വനവും നഷ്ടപ്പെടുന്നതിലും ദയനീയം ആണ് പിറന്ന വീട്. അവളുടെ ഇടം ഉപേക്ഷിച്ച് പടി ഇറങ്ങുന്ന ഒരു പെണ്ണിന്റെ മനസ്സ്.

കോട്ടയം പാമ്പാടി സ്വദേശിനിയാണ്. ഏറ്റുമാനൂരപ്പൻ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ്‌ പ്രൊഫസർ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുത്തുതാറുണ്ട്.