
ഏകാന്തതയുടെ തുരുത്തിൽ
ഒറ്റപ്പെട്ട് പോയവരെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ?
കേൾക്കുമ്പോൾ
നെഞ്ച് പൊടിയുന്ന
ഒരായിരം കഥകൾ
അവരുടെ ഇടനെഞ്ചിന്റെ ആഴങ്ങളിൽ
താളം കൊട്ടുന്നുണ്ടാവാം
ജനിമൃതികൾക്ക് ഇടയിൽ
കയ്പ്പുനീരുകൾ കുടിച്ചാത്മദാഹത്തെ
ഛർദിക്കുന്നവർ,
പ്രണയത്തിന്റെ പേരിൽ
ഹൃദയം വിൽക്കേണ്ടി വന്നവർ,
കടം കൊടുത്ത
വാടക ഗർഭപാത്രം
ചുമക്കേണ്ടി വന്നവർ,
രാത്രി ഇരുണ്ടു വെളുക്കുമ്പോൾ
മൗനത്തിന്റെ ആഴങ്ങളിൽ നിന്നും
മുങ്ങി നിവർന്ന്
പുഞ്ചിരിയോടെ മേലങ്കിയണിഞ്ഞ്
പതിവുപോലെ
തിരക്കിന്റെ അഴങ്ങളിലേക്ക്
ഊളിയിട്ടിറങ്ങുന്നവർ,
അങ്ങനെയങ്ങനെ
ജീവിതം എന്ന ‘ ഠ ‘
വട്ടത്തിൽ
പലകാരണങ്ങളാൽ
സ്വയം ഹോമിച്ച് തീരുന്നവർ..
