അക്ഷരംതീര്ത്ത അറിവിന്റെ ആഴിയില്‍
ആദ്യാക്ഷരങ്ങളാം മുത്തെടുത്ത് ഇടനെഞ്ചില്‍
നിറയുന്ന അമ്മതന്‍ വാക്കുകള്‍
ഈരടിയായ ഈണത്തില്‍ പാട്ടൊരുക്കി
ഉണരുന്ന പുലര്‍കാല സൂര്യന്റെ രശ്മിയാ
ഊരെല്ലാം അറിവിൻ പ്രകാശമേകി
ഋതുവേതുമാകിലും തളരാതെ പതറാതെ
എരിതീയില്‍ വീഴാതെ എന്‍ മനസ്സില്‍
ഏഴേഴു വര്‍ണങ്ങള്‍ മങ്ങാതെ ചാലിച്ച
ഐശ്വര്യമെന്തെന്നു നീ പറഞ്ഞു.
ഒരു നേരമെങ്കിലും മനസ്സിന്റെ മറനീക്കി
ഓര്‍മ്മതന്‍ പൂക്കളായ് നീ കനിഞ്ഞു
ഔചിത്യമെന്നത് ഹിതമെന്ന മതമേകി
അമ്മതന്‍ ലാളന വരവായ, ചേരുവാനെ
അഹത്തിന് നിഴലില്‍ തളരാത്ത മാനമേകി
കഴിവിന്റെ മഴതന്നില് കുളിച്ചൊരുക്കി
ചിരിപോലെ മധുരമാം നിന് വിരല്‍ തുമ്പിലെ
താമരപ്പൂവിന്റെ ഇതളാക്കി മാറ്റി നീ
പലമുറ പറയുന്ന പഴമതന്‍ സത്യങ്ങള്‍
ശതകോടി ഉരുവിട്ട മന്ത്രമാകും
അമ്മതന്‍ നാവിനാല്‍ പഠിച്ചതെല്ലാം
അറിവിന്റെ ആദ്യാക്ഷരമായിരിക്കും.